മറയൂർ: പാളപ്പെട്ടി, വണ്ണാന്തുറ, ചുരക്കുളം എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ പ്രവേശിക്കാനുള്ള ഏക മാർഗമായ ഇരച്ചിൽപാറ പാലം അപകടാവസ്ഥയിൽ. വിനോദസഞ്ചാരികളുടെ വാഹനങ്ങളും ട്രക്കിങ് ജീപ്പുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ കടന്നുപോകുന്നത്.
അഞ്ചു വർഷം മുമ്പാണ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പാലം നിർമിച്ചത്. എന്നാൽ, പാലം അപകടാവസ്ഥയിലായതോടെ നാട്ടുകാരും വിനോദ സഞ്ചാരികളും ഒരുപോലെ കുരുക്കിലായി.
ഭാരവാഹനം കടന്നുപോയാൽ തകരുമെന്ന നിലയിലാണ് പാലം. പ്രദേശവാസികൾക്ക് പുറമേ ഇരച്ചിൽപാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദസഞ്ചാരികളും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.