മറയൂർ: അടിസ്ഥാന സൗകര്യമില്ലാതെ വലയുകയാണ് കോവിൽകടവിലെത്തുന്ന യാത്രികരും വിനോദസഞ്ചാരികളും. മറയൂരിനും കാന്തല്ലൂരിനും മധ്യഭാഗത്തുള്ള കോവിൽകടവ് ടൗണിലാണ് ശുചിമുറിയോ വെയിറ്റിങ് ഷെഡോ ഇല്ലാതെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയും മറ്റുയാത്രികരെയും വലക്കുന്നത്.
മറയൂരിലെയും കാന്തല്ലൂരിലെയും ചന്ത പ്രവർത്തിക്കുന്നത് കോവിൽകടവിലാണെന്നിരിക്കെ വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വർഡങ്ങൾക്ക് മുമ്പ് കോവിൽകടവ് ഓട്ടോ സ്റ്റാൻഡിന് എതിർവശത്ത് കാന്തല്ലൂർ പഞ്ചായത്ത് കോംപ്ലക്‌സ് നിർമാണം നടത്തി ഗ്രൗണ്ട് ശുചിമുറിയായും ഒന്നാംനില കടമുറിയായും വാടകക്ക് നൽകിയിരുന്നു. കെട്ടിട നിർമാണം നടത്തിയത് പാറയിലായതിനാൽ പൊതുശൗചാലയം പൂട്ടേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.