മറയൂർ: കാന്തല്ലൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസും വിനോദസഞ്ചാരികളുടെ കാറും കൂട്ടിയിടിച്ച് കർണാടക സ്വദേശിനികളായ രണ്ട് വീട്ടമ്മമാർക്ക് പരിക്ക്. സനന്ദ ബാനർജി (59), മുമ്മുംഹുസന് (68) എന്നിവർക്കാണ് പരിക്കേറ്റത്. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.
കാന്തല്ലൂരിൽനിന്ന് ആലുവക്കുപോയ കെ.എസ്.ആർ.ടി.സി ബസും വിനോദസഞ്ചാരത്തിന് എത്തി മൂന്നാറിൽനിന്ന് നാട്ടിലേക്ക് മടങ്ങിയവരുടെ കാറുമാണ് അപകടത്തിൽപെട്ടത്. മറയൂരിന് സമീപം മറയൂർ-മൂന്നാർ റോഡിൽ നാച്ചിവയൽ ഭാഗത്താണ് അപകടം ഉണ്ടായത്. കാറിൽ നാലുപേർ ഉണ്ടായിരുന്നു. പരിക്കേറ്റ ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം ഉദുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറയൂർ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.