മറയൂര്‍: ചരിത്ര സ്മാരകങ്ങളായ മറയൂരിലെ മുനിയറകള്‍ സാമൂഹികവിരുദ്ധരുടെ കടന്നുകയറ്റം മൂലം നശിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് മുനിയറകള്‍ നിലനിന്നിരുന്നിടത്ത് നിലവില്‍ അവശേഷിക്കുന്നത് നൂറുകണക്കിന് മാത്രം.
മൂവായിരം മുതല്‍ ആറായിരത്തിലധികം വരെ വര്‍ഷം പഴക്കമുള്ളതും നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തതുമായ മറയൂരിലെ മുനിയറകളുടെയും ഗുഹചിത്രങ്ങളുടെയും സംരക്ഷണത്തിന് പുരാവസ്തു വകുപ്പോ ബന്ധപ്പെട്ട അധികാരികളോ നടപടി സ്വീകരിച്ചിട്ടില്ല.
പ്രദേശം മദ്യപാനം തുടങ്ങി എല്ലാവിധ സാമൂഹികവിരുദ്ധ പ്രവര്‍ത്തികള്‍ക്കും സുരക്ഷിത താവളമായി മാറിയിരിക്കുകയാണ്. കുപ്പികള്‍ പാറപ്പുറത്ത് അടിച്ചുപൊട്ടിക്കലും അനുവാദമില്ലാതെ ജീപ്പ് സവാരി നടത്തലും ഇവിടെ പതിവാണ്. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967 ട്രാവന്‍കൂര്‍ സ്റ്റഡീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കോവില്‍ക്കടവ് ഭാഗത്തെ പാമ്പാറിെൻറ തീരങ്ങള്‍, കോട്ടക്കൂളം, മുരുകന്മല എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകളുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് സാംസ്കാരികമായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ജനത വസിച്ചിരുന്നു എന്നതിെൻറകൂടി തെളിവാണ് മറയൂരിലെ മുനിയറകളും ഗുഹചിത്രങ്ങളും.
സ്മാരകങ്ങൾ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ സംരക്ഷിക്കുകയും സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ നാടിെൻറ വികസനത്തിനും വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചക്കും കരുത്തുപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.