മ​റ​യൂ​ർ-​മൂ​ന്നാ​ർ റോ​ഡി​ൽ 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി

ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു

മറയൂർ: മറയൂർ-മൂന്നാർ റോഡിൽ തലയാറിന് സമീപം ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. തമിഴ്നാട് ഗൂഡല്ലൂരിൽനിന്ന് മൂന്നാറിലേക്ക് തേയില പച്ചക്കൊളുന്ത് കയറ്റി വന്ന ലോറിയാണ് ഞായറാഴ്ച പുലർച്ച അഞ്ചോടെ നിയന്ത്രണംവിട്ട് മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മറയൂർ-മൂന്നാർ റോഡിൽ രാത്രിയാത്രയിൽ മാസങ്ങൾക്കുള്ളിൽ ഒട്ടേറെ അപകടം സംഭവിച്ചു. റോഡുകളുടെ വളവും അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് അപകടത്തിന് കാരണമാകുന്നത്.

Tags:    
News Summary - lorry fell 200 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.