മറയൂർ: ഒരുവർഷം മുമ്പ് വെട്ടിപ്പരിക്കേൽപിച്ച ആളെ വീണ്ടും വെട്ടി. കുളിച്ചിവയൽ നാക്കുപെട്ടി ആദിവാസി കുടിയിലെ മുത്തുസ്വാമിക്കാണ്(49) ഇതേ കുടിയിലെ താമസക്കാരനായ ലവന്റെ വെട്ടേറ്റത്. കഴിഞ്ഞവർഷം ജനുവരി ഒന്നിന് പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മുത്തുസ്വാമിയെ ലവൻ വെട്ടിയിരുന്നു.
ദിവസങ്ങൾക്കകം പ്രതി അറസ്റ്റിലാകുകയും ചെയ്തു. മുത്തുസ്വാമി കോട്ടയം മെഡിക്കൽ കോളജിൽ ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം കുടിയിൽ എത്തി. ലവനും ജാമ്യത്തിലിറങ്ങി. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ലവൻ വാക്കത്തികൊണ്ട് മുത്തുസ്വാമിയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തത്.
സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹൻദാസ് പൊലീസ് സഹായത്തോടെ മുത്തുസ്വാമിയെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ലവൻ ഒളിവിലാണ്. മറയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി. ബിജോയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.