മറയൂര്‍: വേനല്‍ കടുത്തതോടെ വീടിന് സമീപത്തും പരിസരങ്ങളിലുമായി പാമ്പുകളുടെ ശല്യം സാധരണമാണ്. എന്നാൽ, ഇനി പാമ്പിനെ കണ്ടാൽ സഹായത്തിന് സർപ്പ ആപ്പുണ്ടാകും. വനംവകുപ്പാണ് ആപ്പിന് പിന്നിൽ.
പാമ്പുകളെ കാണുകയാണെങ്കില്‍ ഫോട്ടോയെടുത്ത് ഈ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ സമീപത്തുള്ള അംഗീകൃത റെസ്ക്യൂ ടീമിന് മെസേജ് ലഭിക്കുകയും ഉടന്‍ അവര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറയുന്നു. ഒരു മണിക്കൂറിനുള്ളില്‍ റെസ്ക്യൂ ടീം നടപടി സ്വീകരിച്ചിെല്ലങ്കില്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് മെസേജെത്തും.
മറയൂര്‍ റേഞ്ചിൽ വനംവകുപ്പിന് അംഗീകൃത രണ്ട് റെസ്ക്യൂ മെംബര്‍മാരാണുള്ളത്. ഈ ആപ്ലിക്കേഷന്‍ പരമാവധി എല്ലാവരും ഫോണില്‍ ഇന്‍സ്റ്റാൾ ചെയ്ത് സൂക്ഷിക്കണമെന്നും പാമ്പുകളെ കണ്ടാല്‍ ഉടന്‍തന്നെ വനംവകുപ്പിന് വിവരം അറിയിക്കണമെന്നും മറയൂര്‍ റേഞ്ച് ഓഫിസര്‍ എം.ജി. വിനോദ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.