മറയൂര്‍: മറയൂര്‍ മൈക്കിള്‍ഗിരി സ്കൂളിലെ കമ്പ്യൂട്ടര്‍ മോണിറ്ററും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കോവില്‍കടവ് പത്തടിപ്പാലം സ്വദേശി ലക്ഷ്മണന് (19), മിഷന്‍വയല്‍ സ്വദേശി അരുണ്‍കുമാര്‍ (19) എന്നിവരുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 10ന് സ്കൂളിലെ പ്രധാന അധ്യാപികയുടെ മുറിയില്‍നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും വിദ്യാര്‍ഥികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ മുറിയില്‍നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും ഒരു െപ്രാജക്ടറും അനുബന്ധ ഉപകരണങ്ങളും മോഷണംപോയിരുന്നു. പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് അന്നേദിവസം തന്നെ പ്രതികളായ ചെന്നൈ സ്വദേശി വിന്‍സൻറ് പാല്രാജിനെയും (22) കോവില്‍കടവ് സ്വദേശി അജയ്നെയും(22) പിടികൂടിയിരുന്നു. അരുണ്‍കുമാറിനെയും ലക്ഷ്മണനെയും ചൊവ്വാഴ്ച രാത്രിയോടെ മറയൂരില്‍വെച്ച് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി.
തെളിവെടുപ്പിൽ ദിണ്ഡുകൊമ്പ് ഭാഗത്ത് വിജനമായ കവുങ്ങിന്തോട്ടത്തില്നിന്ന് ഒളിപ്പിച്ചുവെച്ചിരുന്ന കമ്പ്യൂട്ടറിെൻറ അനുബന്ധ ഉപകരണങ്ങള്‍ കണ്ടെത്തി. മോഷണം പോയ മറ്റുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മൊത്തം അഞ്ച് പ്രതികളില്‍ നാലുപേരെ പിടികൂടിയെന്നും കിട്ടാനുള്ള ഒരു പ്രതിക്കായി തിരച്ചില്‍ ഊര്ജിതപ്പെടുത്തിയെന്നും എസ്.ഐ ജി. അജയകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.