മറയൂർ: കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്കേറ്റു. മറയൂർ ഊഞ്ചാംപാറ ആദിവാസിക്കുടിയിൽ ഗാന്ധിക്കാണ് (55) പരിക്കേറ്റത്. നാട്ടിലേക്കിറങ്ങിയ അക്രമകാരിയായ കാട്ടുപോത്തിനെ വനപാലകർ വനത്തിനുള്ളിൽ മടക്കിവിടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ഗാന്ധിക്ക് കൈയിലും പിറകുവശത്തും പരിക്കുണ്ട്. മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രാഥമികശേഷം കൂടുതൽ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മറയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണം തുടർ തുടർക്കഥയാകുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പള്ളനാട്ടിൽ കൃഷിയിടത്തിലേക്ക് വെള്ളം തിരിക്കാൻ പോകുന്നതിടെ മാരിയപ്പൻ എന്ന യുവാവിനെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.
ജനുവരി 24ന് പ്രദേശത്തുതന്നെ കൃഷിത്തോട്ടത്തിൽ താമസിച്ചിരുന്ന മംഗളംപാറ സ്വദേശി ദുരൈരാജ് കാട്ടുപോത്ത് ആക്രമണത്തിൽപ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് അധികൃതർ കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് കടത്തിവിടാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.