മറയൂർ: കഴിഞ്ഞദിവസം കോവിൽക്കടവിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ അറസ്റ്റിൽ. കാപ്പ പ്രതി പുളിക്കരവയൽ സ്വദേശി സൂര്യ (25), കൂടവയൽ സ്വദേശി ശരത് എന്ന ശിവ (23), ചട്ടമൂന്നാർ സ്വദേശി ധനുഷ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കോവിക്കടവിൽ വെച്ച് സെൽവൻ എന്ന യുവാവിനെ ഇവർ മൂന്നുപേർ വാക്കത്തികൊണ്ട് ആക്രമിക്കുകയും കസേര എറിഞ്ഞ് സമീപത്തെ കടയിലെ ചില്ലടക്കം പൊട്ടിച്ചതും.
സംഭവത്തെ തുടർന്ന് മൂന്നുപേരും ഓട്ടോയിൽ കയറി കടന്നുകളഞ്ഞു. അന്ന് രാത്രിതന്നെ ധനുഷിനെ പിടികൂടിയിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കെ.എസ്.ആർ.ടി.സി ബസിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച കാപ്പ പ്രതിയായ സൂര്യയെ പൊലീസ് സംഘം പിടികൂടിയത്. ശിവയെ കൂടെവയിലിൽ വെച്ച് പിടികൂടി. ശിവക്കും സൂര്യക്കും പത്തിലേറെ ക്രിമിനൽക്കേസുമുണ്ടെന്ന് മറയൂർ എസ്.എച്ച്.ഒ ടി.ആർ. ജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.