മ​റ​യൂ​രി​ല്‍ പി​ടി​യി​ലാ​യ ച​ന്ദ​ന​വും പ്ര​തി​ക​ളും വ​ന​പാ​ല​ക​ർ​ക്കൊ​പ്പം

65 കിലോ ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍

മറയൂര്‍: മേഖലയില്‍നിന്ന് ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട നടക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ മന്‍സൂര്‍ (41), പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കറ വീട്ടില്‍ ഇര്‍ഷാദ് (28) എന്നിവരെയാണ് വനപാലക സംഘം പട്രോളിങ്ങിനിടെ പിടികൂടിയത്. 13 ലക്ഷം വിലവരുന്ന 65 കിലോ ചന്ദനം പിടിച്ചെടുത്തു.

കർണാടകയുടെ വ്യാജ രജിസ്ട്രേഷനിലുള്ള കാറിലാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച രാത്രി മറയൂര്‍ പെട്രോള്‍ പമ്പിന് സമീപം കാറിലെത്തിയ മുഹമ്മദ് സ്വാലിഹിനെയും ഇര്‍ഷാദിനെയുമാണ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ മൻസൂറിനെക്കുറിച്ച് വിവരം ലഭിച്ചു. ഇയാള്‍ താമസിക്കുന്ന മുറിയിൽനിന്നാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച ചന്ദനം കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് മറയൂരിലെത്തിയ ഇവർ ടൗണിലെ ലോഡ്ജില്‍ ഒരു ദിവസം താമസിച്ച ശേഷം കരിമ്പില്‍ തോട്ടത്തിനു സമീപത്തെ ലോഡ്ജിലേക്ക് മാറി. മറയൂര്‍ സ്വദേശിയില്‍നിന്നാണ് ചന്ദനം വാങ്ങിയത്. ഇതിൽ 25 കിലോ മോശമാണെന്നും അതിന്‍റെ തുക തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് തര്‍ക്കമുണ്ടായി. ഇവര്‍ക്ക് ചന്ദനം നല്‍കിയയാളെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Three arrested with 65 kg of sandalwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.