കെ.എസ്.ആർ.ടി.സി ബസ്തടഞ്ഞ് ഒറ്റയാൻ

മറയൂർ: മറയൂർ-ഉദുമൽപേട്ട റോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഒറ്റയാൻ. വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. ഉദുമൽപേട്ടയിൽനിന്ന് മൂന്നാറിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിലാണ് ആനമല കടുവ സങ്കേതത്തിനുള്ളിൽ പാലത്തിന് സമീപം റോഡിലിറങ്ങി നിന്ന ഒറ്റയാൻ വട്ടം കയറിനിന്നത്.

ബസ് വന്നിട്ടും മാറാതെ വിലങ്ങനെ നിന്നും റോഡിലൂടെ നടന്നും പതിനഞ്ചു മിനിറ്റോളം ഗതാഗതം തടസ്സപ്പെടുത്തി. ഇതോടെ ഇരുവശങ്ങളി ലും മറ്റു വാഹനങ്ങളും കുടുങ്ങി.

Tags:    
News Summary - To stop the KSRTC bus and go alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.