മറയൂര്‍: കാന്തല്ലൂരിെൻറ പ്രകൃതി ഭംഗി ആസ്വദിക്കാൻ വിനോദ സഞ്ചാരികളെത്തി തുടങ്ങിയെങ്കിലും കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് നാട്ടുകാർ അകലം പാലിക്കുന്നു.
വിനോദ സഞ്ചാര മേഖലകൾ സുരക്ഷ നിർദേശങ്ങള്‍ പാലിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതോടെ ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കാന്തല്ലൂരിൽ എത്തുന്നത്.
എന്നാൽ, പുറത്ത് നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്കാന് കെട്ടിട ഉടമകള്‍ തയാറാകാത്തത് മൂലം സന്ദര്‍ശകർ കാഴ്ചകൾ കണ്ട് മടങ്ങുകയാണ്. അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ പ്രദേശമായതിനാല്‍ രോഗബാധ സാധ്യതയുള്ളതിനാലാണ് നാട്ടുകാർ ജാഗ്രത പുലര്‍ത്തുന്നത്.
കൂടുതൽ വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന ആനക്കോട്ട പാര്‍ക്ക്, മറയൂര്‍ ചിള്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിയന്ത്രണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.