മറയൂര്‍: പാമ്പാറില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അമരാവതി ആറ്റിന് തീരത്തുള്ളവര്‍ക്ക് സുരക്ഷ നിർദേശവുമായി തമിഴ്നാട് പൊതുമരാമത്ത് വകുപ്പ്.
മറയൂര്‍ പാമ്പാര്‍, തൂവാനം പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് സെക്കന്‍ഡില്‍ 705 ഘനയടി വെള്ളം ഡാമിലെത്തുന്നുണ്ട്. അമരാവതി ഡാമില്‍ 90 അടി ജലം ശേഖരിക്കാനുള്ള ശേഷിയുണ്ട്. ഇപ്പോള്‍ 87.01 അടി ജലം ഡാമിലുണ്ട്.
ഡാമിെൻറ സമീപ പ്രദേശങ്ങളില്‍ തുടര്‍ന്നും മഴ പെയ്യുന്നതിനാല്‍ ജലത്തിെൻറ വരവ് 2000 ഘനയടിയായി ഉയര്‍ന്നാല്‍ ഡാമിെൻറ സുരക്ഷക്കായി വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് ഡാമിെൻറ സമീപപ്രദേശങ്ങളായ കല്ലാപുരം, കൊളുംമം, കൊമരലിംഗം, മാടതുക്കുളം, കണിയൂര്‍, കടത്തൂര്‍, എന്നിവയുള്‍പ്പെടെയുള്ള ഗ്രാമത്തിലെ ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.