മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കണ്ടുവന്ന വന്യമൃഗങ്ങളിൽ ആനകൾ ഇപ്പോൾ കാടുവിട്ട് നാട്ടിലാണ് സ്ഥിരതാമസം. ഓടിച്ചുവിട്ട കാട്ടാനകളും കഴിഞ്ഞ ദിവസങ്ങൾക്കുള്ള തിരിച്ചെത്തിയതോടെ പ്രദേശത്ത് ഭീതിയാണ്. കഴിഞ്ഞദിവസം രാത്രിയും പകലും കൊളത്താമലയിൽ വൃന്ദാവൻ മലനിരകളിലുമായി കയറിയിറങ്ങി നടക്കുന്നത് കൂടാതെ കൃഷിയെല്ലാം നശിപ്പിച്ചു.
വിനോദസഞ്ചാരികൾ താമസിക്കുന്ന റിസോർട്ടുകൾ, കോട്ടേജുകളിലൂടെ പരിസരത്ത് ഒറ്റയാന്റെ രാവിലത്തെ പ്രഭാതസവാരി ഉണ്ടായിരുന്നത് വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയായിരുന്നെങ്കിലും പുറത്തിറങ്ങാൻ കഴിയാതെ ഭീതിയോടെയാണ് പ്രദേശവാസികൾ കാണുന്നത്.
ആപ്പിൾ, സബർജിൽ, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള പച്ചക്കറി കൃഷികളും വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപകമായാണ് കൃഷി നാശമാണ് വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.