മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ നാ​ത്ത​പാ​റ ഭാ​ഗ​ത്ത് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രെ

ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കൊമ്പൻ

യാത്രക്കാരെ വിരട്ടി കാട്ടാനകൾ

മറയൂർ: ദിവസങ്ങളായി കൃഷിയിടത്തിൽ തമ്പടിക്കുന്ന ആനക്കൂട്ടത്തെ ഓടിക്കാനുള്ള ശ്രമം വിജയിക്കുന്നില്ല.കഴിഞ്ഞദിവസം ആനയെ ഓടിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് തട്ടിയതിൽ യുവാവിന് പരിക്കേറ്റിരുന്നു.

വനം വകുപ്പ് അധികൃതർ ആനകളെ നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും വനത്തിനുള്ളിൽ കടത്തിവിടാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല.ഇപ്പോഴും സ്ഥിരമായി പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്ന് കൃഷിത്തോട്ടത്തിൽ ഇറങ്ങിവരുന്നുണ്ട്.

ഇതിൽ ഒരു കൊമ്പൻ മുമ്പില്ലാത്ത വിധം യാത്രക്കാരെ വരെ ആക്രമിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞദിവസം ഇതുവഴി റോഡ് മുറിച്ചുകിടക്കാൻ എത്തിയ ഒറ്റയാൻ ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതുപോലെ ഒട്ടേറെ യാത്രക്കാർ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.

Tags:    
News Summary - Wild elephants scare away travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.