മൂന്നാര്‍: കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്ന മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് ദൃശ്യഭംഗി ഒരുക്കി ടൗണ്‍ ഹൃദയഭാഗത്തെ പൂന്തോട്ടം മനംകവരുന്നു.
മൂന്നാര്‍ പുഴയുടെ തീരത്ത് പഴയ കുണ്ടള മോണോ റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് മനോഹരമായ ഈ പൂന്തോട്ടം.
കെ.ഡി.എച്ച്.പി കമ്പനി ആസ്ഥാന മന്ദിരത്തിനോട് ചേര്‍ന്നാണിത്. മോണോ റെയില്‍വേ 1909ല്‍ തുടങ്ങുമ്പോള്‍ ഇവിടെനിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോയിരുന്നു. പിന്നീട് 1924ലെ വെള്ളപ്പൊക്കത്തില്‍ റെയില്‍വേ തകര്‍ന്നു.
മഞ്ഞുകാലത്ത് വിവിധ തരത്തിലുള്ള വിവിധ വർണങ്ങളിലെ പുഷ്പങ്ങൾ ഇവിടെ വിരിഞ്ഞുനില്‍ക്കുന്നത് കൗതുകംനിറഞ്ഞ കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.