കോടിക്കുളം: ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്(എൻ.എ.ബി.എച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.
തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണ ജോർജിൽനിന്ന് സർട്ടിഫിക്കറ്റ് മെഡിക്കൽ ഓഫിസർ ഡോ. വിജിത ആർ. കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഹലീമ നാസർ, സ്ഥിരംസമിതി അധ്യക്ഷരായ ഷേർളി ആൻറണി, ബിന്ദു പ്രസന്നൻ, വാർഡ് മെംബർ ബിനിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
അടിസ്ഥാനസൗകര്യം, രോഗികൾക്ക് ലഭിക്കുന്ന സേവനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, രോഗി സുരക്ഷ, ഔഷധസസ്യ ഉദ്യാനം, യോഗ പരിശീലനം അടക്കം സേവനങ്ങളിലുള്ള മികവിനാണ് അംഗീകാരം.
നാഷനൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഡിസ്പെൻസറിയിലെ ജീവനക്കാരുടെയും എച്ച്.എം.സി മെംബർമാരുടെയും പ്രവർത്തനമാണ് ദേശീയ അംഗീകാരം ലഭിക്കുന്നതിന് സഹായകമായതെന്ന് മെഡിക്കൽ ഓഫിസർ ഡോ. വിജിത ആർ. കുറുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.