നെടുങ്കണ്ടം: കമുക് ഒടിഞ്ഞ് 11 കെ.വി. ലൈനില്‍ വീണ് തൂങ്ങിയാടന് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും നീക്കം ചെയ്യാതെ വൈദ്യുതി വകുപ്പ്. രണ്ട് സെക്ഷന്‍ ഓഫിസുകള്‍ തമ്മിലെ അതിരു തർക്കമാണ് കമുക് നീക്കുന്നത് വൈകാൻ കാരണം.
മുണ്ടിയെരുമ പാമ്പാടുംപാറ റോഡില്‍ ആശാന്‍പടിയില്‍ ഷാപ്പിന് സമീപത്താണ് കമുക് ഒടിഞ്ഞ് 11 കെ.വി. ലൈനില്‍ വീണത്. ഇതിന്റെ ചിത്രം സഹിതം തൂക്കുപാലം സെക്ഷന്‍ ഓഫിസില്‍ അറിയിച്ചപ്പോള്‍ തങ്ങളുടെ പരിധിയിലല്ല കല്ലാര്‍ സെക്ഷൻ പരിധിയിലാണെന്നായിരുന്നു മറുപടി. കല്ലാര്‍ സെഷന് ഓഫിസിലറിയിച്ചപ്പോള് തൂക്കുപാലം പരിധിയിലാണെന്ന് പറഞ്ഞ് അവരും കൈയൊഴിഞ്ഞു. രണ്ട് സെക്ഷന്‍ ഓഫിസുകളിലെയും ജീവനക്കാര്‍ രാവിലെയും വൈകുന്നേരവും ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും ആരും കണ്ടതായി ഭാവിച്ചിട്ടില്ല. എന്നാൽ ആരെയെങ്കിലും കൊണ്ട് അതിര്‍ത്തി നിശ്ചയിച്ച് ഇത് വെട്ടിമാറ്റാന്‍ മേലധികാരികൾ തയ്യാറാവുന്നുമില്ല. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഭീതി വിതക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ കമ്പുകൊണ്ട് തള്ളിനീക്കി നന്നെ പാടുപെട്ട് കമുകിന്റെ മുകള്‍ ഭാഗം മുറിച്ചു നീക്കി. തടി നിലവില്‍ നീക്കാന്‍ കഴിയില്ല. നിരവധി ചെറുവാഹനങ്ങളും സ്കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാരും ഇതുവഴി പതിവായി പോകുന്ന വഴിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.