അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ​ന​ട​ത്തി​യ സംയുക്​ത പ​രി​ശോ​ധ​ന

അതിർത്തി മേഖലകളിൽ എക്സൈസ് പരിശോധന ശക്തമാക്കി

നെടുങ്കണ്ടം: ഓണത്തോടനുബന്ധിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലകളിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫിസ് നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷ്ണർ വി.എ. സലീമി‍െൻറ നിർദേശപ്രകാരം വിവിധ വകുപ്പുകൾ സംയുക്തമായാണ് പരിശോധന.

കേരള പൊലീസ്, വനംവകുപ്പ്, തമിഴ്നാട് പൊലീസ്, വനംവകുപ്പ് എന്നിവരെ സംയോജിപ്പിച്ചുള്ള പരിശോധനയാണ് തിങ്കളാഴ്ച നടന്നത്. ഉടുമ്പൻചോല റേഞ്ചിലെ ഷാഡോ ടീമിനെ നിയോഗിച്ച് ചെല്ലാർകോവിൽ, മുങ്കിപ്പള്ളം, മണിയൻപെട്ടി തേവാരംമെട്ട്, ചതുരംഗപ്പാറ എന്നീ അതിർത്തിമേഖലകളിൽ നിരീക്ഷണം ശക്തമാക്കി.

അതോടൊപ്പം ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ്, ഫുഡ് സേഫ്റ്റി മൊബൈൽ ലാബ് യൂനിറ്റുമായി ചേർന്ന് ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും കർശനമായി പരിശോധിച്ചുവരികയാണ്.

ഇടുക്കി ഡോഗ് സ്ക്വാഡുമായി ചേർന്ന് ചെക്ക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും പരിശോധന ശക്തമാക്കി. ഓണം സ്പെഷൽ ഡ്രൈവി‍െൻറ ഭാഗമായി സ്ട്രൈക്കിങ് ഫോഴസ് ടീമും ബോർഡർ പട്രോളിങ് യൂനിറ്റും അതിർത്തി മേഖലകളിൽ രാത്രികാല പരിശോധനകളും നടത്തിവരുന്നു.

Tags:    
News Summary - Excise inspection has been strengthened in the border areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.