നെടുങ്കണ്ടം: ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ. നെടുങ്കണ്ടം മാവടി അശോകവനം ഭാഗത്ത്്്്് മുളകുപാറയിൽ വീട്ടിൽ കിച്ചു എന്ന ജയകുമാറാണ് (25) അറസ്റ്റിലായത്. പെൺകുട്ടികളെ നഗ്നത കാണിക്കുകയും നാട്ടുകാർക്ക് ശല്യമുണ്ടാക്കുകയും നിരവധി കേസിൽ പ്രതിയുമായ യുവാവിനെ നെടുങ്കണ്ടം പൊലീസ് സാഹസികമായാണ് പിടികൂടിയത്.
രണ്ടുതവണ പൊലീസിനെ വെട്ടിച്ചുകടന്ന പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. ഭാര്യവീട്ടിലും സമീപത്തെ എസ്റ്റേറ്റിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹൻ, നെടുങ്കണ്ടം എസ്.എച്ച്.ഒ പി.എസ്. ശ്രീധരൻ, എസ്.ഐ ചാക്കോ, പൊലീസുകാരായ മുജീബ്, പ്രിജിൻസ്, അനിൽ കൃഷ്ണൻ, സലീം എന്നിവരാണ് സാഹസികമായി പ്രതിയെ പിടികൂടി. പ്രതിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.