നെടുങ്കണ്ടം: കണ്ടെയ്നറിനു മുകളിൽ ഉയർന്നുനിന്ന പെട്ടികൾ വൈദ്യുതി ലൈനും സർവിസ് വയറും പൊട്ടിച്ചു. 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. നെടുങ്കണ്ടം-താന്നിമൂട് റോഡിൽ എസ്.ഡി.എ സ്കൂളിനു സമീപത്ത് വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. നെടുങ്കണ്ടത്തേക്ക് മത്സ്യവുമായി വന്ന ലോറി മത്സ്യം ഇറക്കിയ പെട്ടികൾ കണ്ടെയ്നറിനു മുകളിൽ കെട്ടിവെച്ചതാണ് അപകടകാരണം. പെട്ടികൾ ലൈനും സർവിസ് വയറും പൊട്ടിച്ചതോടെ പ്രദേശവാസികൾ വാഹനം തടയുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി പെട്ടികൾ അഴിച്ചുമാറ്റിയശേഷം ലോറി മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
അനുവദനീയ അളവിൽ കൂടുതൽ വസ്തുക്കൾ കയറ്റി അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.