പീരുമേട്: സ്വകാര്യ ബസുകളിലെ മൈ ബസ് പ്രീപെയ്ഡ് കാർഡുകൾ ജനുവരി ഒന്നു മുതൽ വീണ്ടും തുടങ്ങി. റിസർവ് ബാങ്ക് നിർദേശത്തെ തുടർന്ന് ആഗസ്റ്റ് മുതലാണ് കാർഡ് നിർത്തലാക്കിയത്. പൊതുജനങ്ങളിൽനിന്ന് മുൻകൂർ പണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയില്ലാത്തതും ബാങ്കിങ് ചട്ടം ലംഘിച്ചതുമായി റിസർവ് ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കൂട്ടായ്മ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് മൈ ബസ് യുണൈറ്റഡ് സർവിസ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് എന്ന കമ്പനി രൂപവത്കരിക്കുകയായിരുന്നു. 80 ഉടമകളിൽ 40 പേരാണ് പാർട്ണർമാരായി ഉണ്ടായിരുന്നത്.
പാർട്ണർമാരുടെ ബസുകളിൽ മാത്രം കാർഡ് നൽകാൻ റിസർവ് ബാങ്ക് അനുമതി നൽകി. പിന്നീട് പാർട്ണർമാരായി ഇല്ലാതിരുന്നവരെയും ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് കമ്പനി റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകി. കാർഡ് സംവിധാനത്തിൽ ചട്ടം ലംഘിച്ചതിന് പിഴയൊടുക്കുകയും ചെയ്താണ് വീണ്ടും അനുമതി നേടിയെടുത്തത്. പ്രീപെയ്ഡ് കാർഡിൽ 100 രൂപയും നൂറിന്റെ ഗുണിതങ്ങളുമായി റീചാർജ് ചെയ്യാൻ സാധിക്കും. 15 ശതമാനം ഇളവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.