ഒരോ വർഷവും നിരത്തിൽ പൊലിയുന്നത് 1.78 ലക്ഷം ജീവനുകൾ; അന്താരാഷ്ട്ര വേദികളിൽ തലകുനിക്കേണ്ടി വരുന്നു, എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നുവെന്ന് ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിൽ തങ്ങളുടെ മന്ത്രാലയം നിരന്തരം പരാജയപ്പെടുകയാണെന്ന് തുറന്ന് സമ്മതിച്ച് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന ചർച്ചയിലാണ് മന്ത്രി നിസ്സഹായത വെളിപ്പെടുത്തിയത്.

രാജ്യത്ത് ഒരോ വർഷവും വാഹനാപകടങ്ങളിൽ ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുന്നു. 2023 ൽ മാത്രം വാഹനാപകടങ്ങളിൽ മരിച്ചത് 1.72 ലക്ഷത്തോളം പേരാണ് മരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഇത് ലോകത്തെ തന്നെ ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷം ഒരോ മണിക്കൂറിലും 55 അപകടങ്ങളും 20 മരണങ്ങളും ഉണ്ടായി. ഇന്ത്യയിലെ റോഡപകടങ്ങളെ കുറിച്ചുള്ള വിദേശ പ്രമുഖരുടെ ചോദ്യത്തിന് മുന്നിൽ ലജ്ജിച്ച് തല താഴ്ത്തിയിട്ടുണ്ട്. റോഡപകടങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന അന്താരാഷ്ട്ര വേദികളിൽ താൻ മുഖംമറക്കാൻ ശ്രമിക്കുകയാണെന്നും നിതിൻ ഗഡ്കരി തുറന്നു പറഞ്ഞു.

എന്ത് കൊണ്ട് അപകടം കുറക്കാനാവുന്നില്ല

ഭാരണകൂടം എത്ര ശ്രമിച്ചിട്ടും ഇന്ത്യയിലെ റോഡപകടങ്ങൾ കുറക്കാനാവാത്തതിന്റെ പ്രധാന കാരണം അച്ചടക്കമില്ലാത്ത ഡ്രൈവിങ് ആണെന്നാണ് ഗഡ്കരി പറയുന്നത്. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയവയാണ് പ്രധാന കൊലയാളിയെന്നും അദ്ദേഹം പറയുന്നു.

ജനങ്ങൾക്ക് നിയമത്തെ ഭയമില്ലാത്തതാണ് ട്രാഫിക് ലംഘനങ്ങൾ വർധിക്കാൻ കാരണം. ഇന്ത്യയിൽ ഒരോ വർഷവും 1.78 പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ടെന്നും ഗഡ്കരി പറയുന്നു. 18- 34 വയസ്സിനിടയിലുള്ളവരാണ് അപകടത്തിൽ പെട്ട 60 ശതമാനം പേരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഉത്തർ പ്രദേശിലാണ്. നഗരങ്ങളിൽ ഡൽഹിയാണ് മുന്നിൽ.

റോഡപകടങ്ങളിൽ വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനുള്ള പരീക്ഷണമെന്ന നിലയിൽ ആറ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന സൗജന്യ ചികിൽസാ പദ്ധതി പുതുവർഷത്തിൽ രാജ്യം മുഴുവൻ നടപ്പാക്കും. ഈ മാസം ഉത്തർപ്രദേശിൽ ഈ പദ്ധതി ആരംഭിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.  

Tags:    
News Summary - Road accidents in India: I try to hide my face in meetings abroad, rues Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.