തൊടുപുഴ: കുന്നം-മുതലക്കോടം ബൈപാസ് നിർമാണച്ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറി തൊടുപുഴ നഗരസഭ കത്ത് നല്കി. കുന്നത്തുനിന്ന് ആരംഭിച്ച് പട്ടയംകവല കനാല്‍ കടന്ന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെ പിറകുവശത്തുകൂടി മുതലക്കോടം സെന്റ് ജോര്‍ജ് സ്റ്റേഡിയത്തിന് അടുത്തെത്തി പെട്ടേനാട് ഇല്ലിച്ചുവട്, മടത്തിക്കണ്ടം വഴി ഏഴല്ലൂർ റോഡിൽ പ്രവേശിച്ച് നാലുവരിപ്പാതയിൽ എത്തുന്നതാണ് നിര്‍ദിഷ്ട ബൈപാസ്.
ഉടുമ്പന്നൂര്‍-മങ്ങാട്ടുകവല റോഡിലെ അതിരൂക്ഷമായ ഗതാതഗതത്തിരക്ക് ഒഴിവാക്കാനാണ് ബൈപാസ്. മുതലക്കോടം ടൗണില്‍നിന്ന് 100 മീറ്റർ വ്യത്യാസത്തില്‍ കടന്നുപോകുമെന്നതിനാൽ ടൗൺ കൂടുതൽ വികസിക്കാനും ഈ ഭാഗത്തെ പള്ളി, ആശുപത്രി, സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ഗതാഗത തിരക്കില്ലാതെ വാഹനങ്ങള്‍ക്ക് എത്താനും കഴിയും.
കോട്ടയം, തൃശൂര്‍, എറണാകുളം, വൈക്കം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് തൊടുപുഴ ടൗണില്‍ എത്താതെ കോലാനി ബൈപാസ് വഴിയും തൊടുപുഴ-മൂവാറ്ററുപുഴ റോഡുവഴിയും പോകാന്‍ കഴിയും.
അതിനാല്‍ മുതലക്കോടത്തിന്റെ സമഗ്രവികസനവും ഉടുമ്പന്നൂര്‍-മങ്ങാട്ടുകവല റോഡിലെ ഗതാഗതക്കുരുക്കും കുറക്കാന്‍ എത്രയും വേഗം ബൈപാസ് നിർമിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കുന്നം, മുതലക്കോടം, പട്ടയംകവല മേഖലയിലെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.