തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിലെ 1977 -79 ബാച്ച് പ്രീഡിഗ്രി ഇക്കണോമിക്സ് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന സഹദേവൻ, സുരേഷ് ബാബു, രാധ എന്നിവരെ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്. മരിച്ച സഹപാഠികൾ, അധ്യാപകർ, കാന്റീൻ, ചായക്കട നടത്തിവന്നിരുന്ന വാസു, ശ്രീധരൻ, രവി, കുഞ്ഞമ്പു എന്നിവർക്ക് ആദരാഞ്ജലി നേർന്നു. കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഇ. സുജാത, അനിത ജയരാജൻ, സി. റജുള, കെ. ബാലൻ, പുത്തൂർ മുസ്തഫ, ആശ റാവു, ഹരീന്ദ്രനാഥ്, പി.വി. മനോജ്, ബഷീർ, സനൽ കുമാർ, വി. രമേശൻ, ബഷീർ, നന്ദകിഷോർ, സത്യദാസ്, നീത, എൻ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. റഫീഖ് സ്വാഗതവും കെ. റഹ്മത്തുല്ല നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ ഓർമക്കായി കോളജ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.