കണ്ണൂർ: വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025നോടനുബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ്. ഹരികിഷോർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിരീക്ഷകൻ അറിയിച്ചു.
ജില്ലയിൽ പുതിയ ഒമ്പത് പോളിങ് സ്റ്റേഷനുകൾ അനുവദിച്ചതായും 14 പോളിങ് സ്റ്റേഷനുകളുടെ കെട്ടിടം/സ്ഥലം മാറ്റിയതായും യോഗത്തിൽ ജില്ല കലക്ടർ അരുൺ കെ, വിജയൻ അറിയിച്ചു. ഇതു പ്രകാരം ജില്ലയിൽ ആകെയുള്ള പോളിങ് ബൂത്തുകളുടെ എണ്ണം 1861ൽ നിന്നും 1870 ആയി ഉയർന്നു.
ജില്ലയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശങ്ങളും ഷെഡ്യൂളും പാലിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ബി.എൽ.ഒ, ഇ .ആർ.ഒ, എ.ഇ.ആർ.ഒ എന്നിവർക്കുള്ള പരിശീലനം പൂർത്തിയായി. കമീഷനിൽ നിന്നും ഇതുവരെ ലഭിച്ച മുഴുവൻ തിരിച്ചറിയൽ കാർഡുകളും വിതരണം നടത്തി. ബി.എൽ.ഒമാർ ഗൃഹ സന്ദർശനം പൂർത്തിയാക്കി.
താലൂക്ക്, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുകയും പോളിങ് സ്റ്റേഷൻ പുനഃക്രമീകരണം സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള അവകാശ വാദങ്ങളും ആക്ഷേപങ്ങൾ സ്വീകരിക്കലും തീർപ്പാക്കലും നവംബർ 28ഓടെ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.
പയ്യന്നൂർ നിയോക മണ്ഡലം: തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂൾ (പുതിയ കെട്ടിടം, വടക്കുഭാഗം), തളിപ്പറമ്പ് മണ്ഡലം: കുറുമാത്തൂർ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ (പടിഞ്ഞാറേ കെട്ടിടത്തിന്റെ തെക്കുഭാഗം), പള്ളിപറമ്പ് സ്കൂൾ അംഗനവാടി, ബഡ്സ് സ്പെഷ്യൽ സ്കൂൾ റീഹാബിലിറ്റേഷൻ സെന്റർ കൊളച്ചേരിപറമ്പ്, ധർമടം മണ്ഡലം: ചെമ്പിലോട് എൽ.പി സ്കൂൾ (തെക്കുഭാഗം), മുതുകുറ്റി യു.പി സ്കൂൾ (പുതിയ കെട്ടിടം, തെക്കുപടിഞ്ഞാറ് ഭാഗം), കൂത്തുപറമ്പ് മണ്ഡലം: കുനിപറമ്പ് എൽ.പി സ്കൂൾ (തെക്ക് ഭാഗം), മട്ടന്നൂർ മണ്ഡലം: ചെക്യേരി കമ്യൂണിറ്റി ഹാൾ, പരിയാരം യു.പി സ്കൂൾ (പടിഞ്ഞാറ് ഭാഗം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.