പയ്യന്നൂർ: കോഴിക്കൂട്ടിൽക്കയറിയ കള്ളൻ പിടിയിൽ. അസം സ്വദേശി രമര്യൂഷിനെയാണ് (22) നാട്ടുകാർ പിടികൂടി പരിയാരം പൊലീസിലേൽപിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വിളയാങ്കോട് കുളപ്പുറം- മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിൽ വെച്ചാണ് മോഷ്ടാവ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ജാസ്മിനും കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് പോയതായിരുന്നു. ഇവരുടെ വീട്ടിലെ ഉപയോഗശൂന്യമായ പഴയ കുളിമുറി കൂടാക്കി കോഴികളെ വളർത്തുന്നുണ്ടായിരുന്നു. ഇതിനകത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് നാട്ടുകാർ രമര്യൂഷിനെ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ വിളയാങ്കോട്ടെ ഒരു ഫാക്ടറി ജീവനക്കാരനാണെന്ന് പറഞ്ഞു. ഞായറാഴ്ചയായതിനാൽ കോഴിക്കറി വെക്കാൻ കോഴിയെ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് മോഷ്ടാവ് പറഞ്ഞത്. എന്നാൽ, വീട്ടുകാർ ഇല്ലെന്ന് മനസ്സിലാക്കിയ മൂന്നംഗ സംഘം മോഷണത്തിനെത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നത്. പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മോഷണശ്രമം നടത്തിയവരെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി ഫാക്ടറി ഉടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രമര്യൂഷിനെ റിമാൻഡ് ചെയ്തു. പടം - രമര്യൂഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.