ബാലമിത്ര പദ്ധതി: ജില്ലതല പരിശീലനം തുടങ്ങി

കണ്ണൂർ: കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ജില്ല മെഡിക്കൽ ഓഫിസും ജില്ല ലെപ്രസി യൂനിറ്റും സംയുക്തമായി നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. ആരോഗ്യ വകുപ്പിലെ 40ഓളം ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കാണ് തിങ്കളാഴ്ച പരിശീലനം നൽകിയത്. തുടർന്ന്, പരിശീലനം നേടുന്ന അംഗൻവാടി വർക്കർമാർ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കും. മാതാപിതാക്കൾ പരിശോധന നടത്തി കുട്ടികളിൽ രോഗം കണ്ടെത്തിയാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ജൂൺ 15നകം അംഗൻവാടിതല ബോധവത്കരണം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് അധ്യാപകർക്ക് പരിശീലനം നൽകും. ഇത്തരത്തിൽ ജില്ലയെ കുഷ്ഠരോഗ മുക്തമാക്കുകയാണ് ലക്ഷ്യം. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത അധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ആൻഡ് ലെപ്രസി ഓഫിസർ ഡോ. വി.പി. രാജേഷ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ബി. സന്തോഷ്, ജില്ല ടി.ബി ഓഫിസർ ഡോ. ജി. ആശ്വിൻ, ഐ.സി.ഡി.എസ് ചൈൽഡ് ഡൈവലപ്മെന്റ് പ്രോജക്ട് ഓഫിസർ പി. ദിവ്യ, അസി. ലെപ്രസി ഓഫിസർ പി.എം.ആർ കുഞ്ഞിമായിൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.