റേഡിയോഗ്രാഫർമാരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു

മാഹി: മയ്യഴിപ്പുഴയുടെ തീരത്ത് സാഹിത്യകാരൻ എം. മുകുന്ദനോടൊപ്പമുള്ള സായാഹ്നത്തോടെ ഇന്ത്യൻ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേർസ് ആൻഡ് ടെക്നോളജിസ്റ്റ്സ് കേരള ചാപ്റ്ററിന്റെ ഏഴാം സംസ്ഥാന സമ്മേളനത്തിന് സമാപനമായി. രണ്ടു ദിവസത്തെ കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചവർക്ക് എം. മുകുന്ദൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സ്വകാര്യ-സർക്കാർ-അർധസർക്കാർ മേഖലയിലെ 800ഓളം വരുന്ന റേഡിയോഗ്രാഫർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന ചർച്ചകളും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിശകലനവും അടുത്ത വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണവും സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്തു. രാമചന്ദ്രൻ നായർ (പ്രസി.), രാജേഷ് മുരളി (സെക്ര.), ബാബു സതീഷ് (ഫിനാൻസ് സെക്ര.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. അടുത്ത വർഷത്തെ കോൺഫറൻസ് തിരുവനന്തപുരം അക്കാദമിക് ക്ലബിന്റെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തും. ചാപ്റ്റർ പ്രസിഡൻറ് എസ്. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ എം. മുകുന്ദൻ മുഖ്യാതിഥിയായി. പ്രഫസർ പനീർസെൽവം, മാഹി മെഡിക്കൽ ആൻഡ് ഡയഗ്‌നോസിസ് അഡ്മിനിസ്ട്രേറ്റർ സോമൻ പന്തക്കൽ, നാഷനൽ ഫിനാൻസ് സെക്രട്ടറി എം.ജെ. ജോസഫ്, ഡോ. സുനിൽ കുമാർ, കമാൻഡർ ഡാനിയേൽ, ചാപ്റ്റർ സെക്രട്ടറി രാജേഷ് കെ. മുരളി, ഓർഗനൈസിങ് ചെയർപേഴ്സൻ ഷീന പ്രതാപ്, സെക്രട്ടറി ബാബു സതീഷ് എന്നിവർ സംസാരിച്ചു. caption: 1 - രാമചന്ദ്രൻ നായർ (പ്രസി.), 2 - രാജേഷ് മുരളി (സെക്ര.) പടം മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.