ചെറുപുഴ: തിരുമേനി ടൗണില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനുപിന്നാലെ ഹോട്ടലും തട്ടുകടയും തകര്‍ക്കുകയും ഇരുചക്രവാഹനങ്ങള്‍ റോഡിനു താഴേക്ക് മറിച്ചിടുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് ചേരിതിരിഞ്ഞ് വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ചുമട്ടുതൊഴിലാളികളായ കെ.എം. ബിജോ (40), കെ.കെ. മനു (30), പ്രാപ്പൊയിലിലെ സന്ദീപ് (28) എന്നിവര്‍ക്കും തകര്‍ക്കപ്പെട്ട ഹോട്ടലിന്റെ ഉടമ കുര്യാശ്ശേരി സുരേഷിന്റെ മക്കളായ ജിഷ്ണു (22), വിഷ്ണു (20), ഇവരുടെ സുഹൃത്ത് പി. പ്രശോഭ് (22) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. രാത്രിതന്നെ ചെറുപുഴ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കിയെങ്കിലും രാത്രി വൈകി ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും പെട്ടിക്കട മറിച്ചിടുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ചുമട്ടുതൊഴിലാളികളുടെ പരാതിയിലാണ്, പരിക്കേറ്റവര്‍ ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ട എട്ടുപേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടല്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.