രാഘവൻ കടന്നപ്പള്ളി --------------- സ്കൂളുകൾ, കോളജുകൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴിയാണ് വിതരണം പയ്യന്നൂർ: ഔഷധി പരിയാരം യൂനിറ്റ് തയാറാക്കിയ ഒരുലക്ഷം വൃക്ഷത്തൈകൾ പരിസ്ഥിതി ദിനത്തിൽ മണ്ണിലേക്ക്. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴിയാണ് വിതരണം. വെറും തണൽവൃക്ഷങ്ങൾ മാത്രമല്ല നൽകുന്നത്. അശോകം, കൂവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്, കറുവപ്പട്ട, താന്നി, പുളി, കറ്റാർവാഴ, തുളസി, തെച്ചി, മൈലാഞ്ചി, നിലവേപ്പ്, നീലയമരി, ചെമ്പരത്തി, തിപ്പലി, രാമച്ചം, എരിക്ക്, കരിക്കുറിഞ്ഞി, കരിനൊച്ചിൽ, ശതാവരി, പനിക്കൂർക്ക തുടങ്ങിയവയുമുണ്ട്. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ് എന്നത് മറ്റൊരു പ്രത്യേകത. കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിന് സമീപത്തെ ഔഷധസസ്യ നഴ്‌സറിയിലാണ് തൈകള്‍ തയാറാക്കിയത്. കേരളത്തില്‍ ഔഷധി നേരിട്ട് നടത്തുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ഔഷധസസ്യ നഴ്‌സറിയാണ് പരിയാരത്ത് നൂറേക്കറോളം സ്ഥലത്തുള്ളത്. ഔഷധിയുടെ വടക്കന്‍ മേഖല ഔഷധ വിതരണകേന്ദ്രവും ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ------------------- പ്ലാസ്റ്റിക് കവറിന് ഗുഡ്ബൈ! വിതരണം ചെയ്യാൻ തൈകൾ തയാറാക്കിയതും പരിസ്ഥിതി സൗഹൃദം എന്നത് ഈ വർഷത്തെ പ്രത്യേകത. പ്ലാസ്റ്റിക് കൂട് രഹിത തൈകളെന്ന യാഥാർഥ്യം നടപ്പാക്കുകയായിരുന്നു പരിയാരം ഔഷധി. റൂട്ട് ട്രെയിനർ ട്രേകളിലായാണ് ഇത്തവണ തൈകൾ വിതരണത്തിനൊരുക്കിയത്. ഒരുലക്ഷം ഔഷധച്ചെടികളും ട്രേകളിൽ തന്നെ. മുൻ കാലങ്ങളിൽ പ്ലാസ്റ്റിക് പാക്കറ്റുകളിൽ മണ്ണ് നിറച്ചായിരുന്നു തൈകൾ തയാറാക്കിയിരുന്നത്. പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്ന ഈ തൈകളുടെ പ്ലാസ്റ്റിക് കൂടുകൾ പല സ്ഥലങ്ങളിലായി കൂട്ടിയിടുന്നത് പരിസ്ഥിതിക്ക് ദോഷകരമായി വരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത്തവണ ഒരുലക്ഷത്തോളം വിവിധയിനം തൈകൾ റൂട്ട് ട്രെയിനർ ട്രേകളിൽ തയാറാക്കിയതിനാൽ വേരുകളോടെ പറിച്ചെടുത്ത് എളുപ്പത്തിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പ്ലാസ്റ്റിക് പാക്കറ്റുകൾ ഒഴിവാക്കാനും കഴിയുന്നു. -------------------- സ്ഥാപനങ്ങൾക്ക് സൗജന്യമായി വാങ്ങാം പരിസ്ഥിതി ദിനത്തിൽ വിവിധ സ്ഥാപനങ്ങൾ, ക്ലബുകൾ, വായനശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകുന്നതിന് പുറമെ 20 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് പരിമിതമായ തോതിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഫോൺ: 9633505909. ----------- പടങ്ങൾ: പി.വൈ.ആർ ഔഷധി 1, 2:: 1 റൂട്ട് ട്രെയിനർ ട്രേയിൽ വളർത്തിയ ഔഷധച്ചെടി 2-റൂട്ട് ട്രെയിനർ ട്രേയിലെ പലകപ്പയ്യാനി ചെടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.