ഇരിട്ടി: വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. വൃക്ഷത്തൈ നടൽ, ബോധവത്കരണ ക്ലാസ്, സൈക്കിൾ റാലി എന്നിവയും ഉണ്ടായി. മണിക്കടവ് സൻെറ് തോമസ് യു.പി സ്‌കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. സ്‌കൂൾ പ്രധാനാധ്യാപകൻ ടി. സണ്ണി ജോണിന്റെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് ആനി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണിക്കടവ് സെന്റ് തോമസ് ഹയർസെക്കൻഡറി മലയാളം വിഭാഗം അധ്യാപകൻ കെ.ആർ. സുധീഷ് സന്ദേശം നൽകി. സൈക്കിൾ റാലി സ്‌കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേ മുറിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാർഥികളും ചേർന്ന് മണിക്കടവ് ബസ് സ്റ്റാൻഡ് ശുചീകരിച്ചു. വൃക്ഷത്തൈ വിതരണം, പരിസ്ഥിതി ദിന ക്വിസ്, കവിതാലാപനം, ചിത്ര രചന, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. ആറളം ഫാം ഗവ. ഹയർ സെക്കഡറി സ്‌കൂൾ എസ്.പി.സി യൂനിറ്റും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും പരിസ്ഥിതി ക്ലബും കീഴ്പ്പള്ളി ടൗൺ ശുചീകരിച്ചു. കീഴ്പ്പള്ളിയിൽ പൊതുയോഗത്തിൽ എം.കെ. പുഷ്പ, എ.പി. ശ്രീജ, കെ. സൽഗുണൻ, സി.കെ. അനൂപ്, എസ്.ആർ. ജോൺ, റഷീദ് പാനേരി, കെ.ബി. ഉത്തമൻ, എം.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ നിർമിച്ച പേപ്പർ ബാഗുകൾ കച്ചവട സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. ഇരിട്ടി അലയൻസ് ക്ലബ് നേതൃത്വത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പി.കെ. ആന്റണി, വി.എം. നാരായണൻ, ഡോ. ജി. ശിവരാമകൃഷ്ണൻ, ടി.ജെ. അഗസ്റ്റിൻ, ബെന്നി പാലക്കൽ, എൻ.കെ. ബിജു, കെ.എഫ്. തോമസ് എന്നിവർ നേതൃത്വം നൽകി. ഇരിട്ടി എം.ജി കോളജ് 31 കേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന വാരാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത കോളജ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഡോ. ജിതേഷ് കൊതേരി, എൻ. സത്യാനന്ദൻ, കെ. സന്തോഷ്‌കുമാർ, പി.പ്രകാശൻ, പി.വി. രാജേഷ് കുമാർ, ഇ. പത്മൻ, എം.വി. ചന്ദ്രൻ, റോബിൻ തോമസ്, പി.കെ. ശ്രേയ, റഷ്‌നരാജ്, സി. അക്ഷയ്, ടി.പി അഭിനന്ദ് എന്നിവർ നേതൃത്വം നൽകി. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ അങ്ങാടിക്കടവിൽ എൻ.എസ്.എസിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ വിദ്യാർഥികളും സ്‌കൂൾ മാനേജർ ഫാ. തോമസ് ആമക്കാട്ടും ചേർന്ന് സ്‌കൂൾ പരിസരത്ത് വിവിധയിനം ഫലവൃക്ഷ തൈകൾ നട്ടു. പ്രിൻസിപ്പൽ പി.എ. ജോർജ്, ഫാ. സജി അട്ടാങ്ങാട്ടിൽ, എം.ഡി. മനോജ്, എം.എം. ബെന്നി, ടെഡി ജോസഫ്, സി.ജെ. മേരിക്കുട്ടി, മഞ്ജു ജോർജ്, കെ.സി. മിനിമോൾ, ടി.എൻ. രജനി, ബിബിൽസൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.