രാവിലെ മന്ത്രിക്ക് ഫോൺ; വൈകീട്ട് ബി.പി.എൽ കാർഡ്​ വീട്ടിലെത്തി

കൂത്തുപറമ്പ് (കണ്ണൂർ): റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിന് മന്ത്രിയെ ഫോണിൽ വിളിച്ച കുടുംബത്തിന് വൈകീട്ടാകുമ്പോഴേക്കും കാർഡ് റെഡി. ആയിത്തറയിലെ എ. യശോദയുടെ മകൾ ഷംനയാണ് മന്ത്രി ജി.ആർ. അനിലിന്‍റെ ഫോൺ ഇൻ പ്രോഗ്രാമിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിനായി രാവിലെ വിളിച്ചത്.
അർബുദ ബാധിതയായ മാതാവിന് റേഷൻ കാർഡ് മുൻഗണന ലിസ്​റ്റിൽ വരാത്തതിനാൽ ചികിത്സ ആനുകൂല്യം കിട്ടുന്നില്ല എന്നായിരുന്നു ഷംനയുടെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ മന്ത്രി ഉടൻ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട കുടുംബമാണെന്ന് ബോധ്യപ്പെട്ടതി​ൻെറ അടിസ്ഥാനത്തിൽ പൊതുവിഭാഗം സബ്സിഡി റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ എൻ. ശോഭ അപേക്ഷകയുടെ വീട്ടിലെത്തി കാർഡ് നേരിട്ട് കൈമാറുകയായിരുന്നു.
Tags:    
News Summary - Morning phone call to minister; The BPL card arrived home in the evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.