പറശ്ശിനി പുഴയിൽ ബോട്ട് സർവിസ് തുടങ്ങിതളിപ്പറമ്പ്: ജില്ലയിലെ ടൂറിസം മേഖലക്ക് ഉണർവ് പകർന്ന് ലോക്ഡൗണിൽ നിലച്ചപറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു. മേയിൽ അടച്ചിട്ട ജലഗതാഗതം ഓണത്തോടനുബന്ധിച്ചാണ് തുറന്നത്. യാത്രാബോട്ടുകൾ പുനരാരംഭിച്ചതോടെ ജനങ്ങൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളെ ആശ്രയിച്ചാണ് ഇവിടത്തെ സർവിസ് കൂടുതലായും നടക്കുന്നത്. മേയ് മുതൽ ക്ഷേത്രം അടച്ചതോടെയാണ് ജലഗതാഗതവും അടച്ചത്. ഇപ്പോൾ ഏറെ മാസങ്ങൾക്കൊടുവിലാണ് തുറന്നുകൊടുക്കാൻ തീരുമാനമായത്. കേരളത്തിൽ നിർമിച്ച രണ്ടാമത്തെ വാട്ടർ ടാക്സിയായിരുന്നു പറശ്ശിനിക്കടവിലേത്. കഴിഞ്ഞ സർക്കാറിൻെറ കാലത്താണ് വാട്ടർ ടാക്സി അനുവദിച്ചത്. അന്ന് റെക്കോഡ് വരുമാനമാണ് ഇതിലൂടെ ജലഗതാഗത വകുപ്പിന് ലഭിച്ചത്. ലോക്ഡൗൺ ആരംഭിച്ചതോടെ ഓട്ടം നിർത്തേണ്ടിവന്ന ഇതിന് സാങ്കേതികപ്രശ്നങ്ങൾ നിമിത്തം എൻജിൻ മാറ്റേണ്ടിവന്നിരുന്നു. ഓണത്തോടനുബന്ധിച്ച് തുറന്നതിനാൽ ചെറിയ തോതിൽ ജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജലഗതാഗതം സജീവമാകുമെന്നാണ് പ്രതീക്ഷ.ജലഗതാഗതം പുനരാരംഭിക്കുന്നതോടെ സ്വകാര്യ ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിൻെറ മൂന്ന് ബോട്ടുകളാണ് ഇവിടെയുള്ളത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ദർശനം ആരംഭിച്ച സാഹചര്യത്തിൽ ജലഗതാഗത വകുപ്പിൻെറ ബോട്ടുകളും ആരംഭിക്കുന്നതോടെ യാത്രക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.