കാമറക്ക് മുന്നിൽ ജീവിച്ചു; അംഗീകാരനിറവിൽ പാർവതിയമ്മ കാമറ ശ്രദ്ധിച്ചില്ല; ജീവിച്ച് കാണിച്ചുകൊടുത്തു പയ്യന്നൂർ: ജീവിക്കാൻ പറഞ്ഞു; കാമറ നോക്കാതെ അവരത് ചെയ്തു. യഥാർഥ ജീവിതത്തിൻെറ ചിത്രം തെളിഞ്ഞപ്പോൾ ജനിച്ചത് പാർവതിയമ്മ എന്ന നടി. 88ാം വയസ്സിൽ ആദ്യമായി കാമറക്ക് മുന്നിൽ അഭിനയിച്ച് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ സന്തോഷത്തിലാണ് അന്നൂർ പടിഞ്ഞാറേക്കരയിലെ കുപ്ലേരി പാർവതി അമ്മ. ഡോട്ട് ചിത്രകാരനും കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനുമായ സുരേഷ് അന്നൂർ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച 'മദർ ലീഫ്' എന്ന ഹ്രസ്വചിത്രത്തിലെ പക്വതയാർന്ന സ്വാഭാവിക അഭിനയത്തിനാണ് എം.കെ.സി മീഡിയ സംഘടിപ്പിച്ച രണ്ടാമത് ഹ്രസ്വചിത്രമേളയിൽ അംഗീകാരം ലഭിച്ചത്.വാർധക്യത്തിലെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിൻെറ ഇതിവൃത്തം. കൂടെ അഭിനയിച്ച ഏഴു വയസ്സുകാരി നവമി അനൂപും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ജയരാമൻ അന്നൂർ, പ്രമോദ് പുത്തലത്ത്, പ്രവീണ, മാളവിക സനൂപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.കാമറ, എഡിറ്റിങ് വിനോദ് കാന, പ്രദീപ് വെള്ളൂർ, സുധീർ ബാബുട്ടൻ, സി.കെ. സുധീർ, ഷിജു പീറ്റർ, കെ.യു. ഹരീന്ദ്രൻ, രാധിക സുരേഷ്, പ്രപഞ്ചനാഥ്, സുരേഷ് ബാബു കരിവെള്ളൂർ, ബാബുരാജ് കപ്പചേരി, ടി.വി. രാജേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം നിരവധി ഹ്രസ്വചിത്രമേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. സുരേഷ് അന്നൂർ ഒരുക്കിയ ദി ലോക്ക്, വെയിൽപൂവ് എന്നിവ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. പരേതനായ കാമ്പ്രത്ത് കണ്ണ പൊതുവാളാണ് പാർവതിയമ്മയുടെ ഭർത്താവ്. മുരളി, വിമല, ഗീത, സുമ, സുധ, ജ്യോതി എന്നിവർ മക്കളാണ്.രാഘവൻ കടന്നപ്പള്ളിപി. വൈ. പാർവതിയമ്മപാർവതിയമ്മ ഹ്രസ്വചിത്രത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.