ഹരിത കഷായ നിർമാണത്തിൽ കൈകോർത്ത് കർഷകർ

കേളകം: അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായം തയാറാക്കി ഒരുമ കർഷക കൂട്ടായ്മ. ബി.പി.കെ.പി അടക്കാത്തോട്​ ക്ലസ്​റ്ററി​ൻെറയും കേളകം കൃഷിഭവ​ൻെറയും നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിലാണ്​ ഹരിതകഷായ നിർമാണത്തിൽ പരിശീലനം നൽകിയത്. ചടങ്ങിൽ കേളകം കൃഷി അസിസ്​റ്റൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ഷാൻറി സജി ഉദ്ഘാ​ടനം നടത്തി. സി.ആർ. മോഹനൻ ക്ലാസെടുത്തു. കൺവീനർ തോമസ് പടിയക്കണ്ടത്തിൽ, ജസ്​റ്റിൻ ചീരം വേലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.