മാഹി: പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ആൻഡ് ഹജ്ജ് കമ്മിറ്റിയിലേക്കുള്ള നിയമനങ്ങൾ ഉടൻ നടത്തണമെന്നും വഖഫ് ബോർഡിൻെറ മേഖല ഓഫിസ് മാഹിയിൽ സ്ഥാപിക്കണമെന്നും മാഹി മേഖല മസ്ജിദ് ആൻഡ് മദ്റസ കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മാഹി മേഖല മസ്ജിദ് ആൻഡ് മദ്റസ കോഒാഡിനേഷൻ കമ്മിറ്റിയുടെ ഔദ്യോഗിക ഖാദിയായി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ലിയാർ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങൾ, ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാരെ ശിരോവസ്ത്രവും പെന്നാടയുമണിയിച്ചു. കെ.ഇ. മമ്മു അധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഖാദി ഷുക്കൂർ ഉസ്താദ്, എം.എ. മഹമൂദ്, ടി.കെ. വസിം, എ.വി. യൂസഫ് എന്നിവർ സംസാരിച്ചു. വിവിധ പള്ളികളിലെ ഖത്തീബുമാരായ ഷറഫുദ്ദീൻ സഖാഫി മൂലക്കടവ്, യു.പി. അബ്ദുല്ല സഅദി ചാലക്കര, കുഞ്ഞിമുഹമ്മദ് പെട്ടിപ്പാലം, മുഹിയുദ്ദീൻ സഖാഫി മഞ്ചക്കൽ, മുഹമ്മദ് അഷ്‌റഫ് ഫൈസി പള്ളൂർ, ഇ.കെ. ഹംസ മുസലിയാർ, മുഹമ്മദ് ജാബിർ വാഫി ഗ്രാമത്തി, ഷബീറലി സഖാഫി പാറക്കൽ, ശറഫുദ്ദീൻ അശ്‌റഫി പൂഴിത്തല, നാഹിദ് അമാനി പാറക്കൽ എന്നിവരെ ആദരിച്ചു. അബ്ദുൽ കാദർ ചാലക്കര, ലത്തീഫ് ഗ്രാമത്തി, മമ്മു മാങ്ങാട്, ബഷീർ നാലകത്ത്, എ.വി. സിദ്ദീഖ്, അലി ഹാജി, സിദ്ദീഖ് ഷാലിമാർ, ശംസുദ്ദീൻ മഞ്ചക്കൽ, നാസർ ഫ്രഞ്ച് എംപയർ, കെ.കെ. നിസാർ, മുനീർ, അസീസ്, റഹീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.