പുലിയുടെ സാന്നിധ്യം; പാൽചുരം പുതിയങ്ങാടിയില്‍ കാമറ സ്ഥാപിച്ചു

കൊട്ടിയൂര്‍: പാൽചുരം പുതിയങ്ങാടിയില്‍ പുലിശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു. കൊട്ടിയൂര്‍ റേഞ്ച്​ ഓഫിസര്‍ സുധീര്‍ നരോത്തി​ൻെറ നേതൃത്വത്തിലാണ്​ കാമറയും സ്ഥലത്ത് കാവലും ആരംഭിച്ചത്. പുലിയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസര്‍ സുധീര്‍ നരോത്ത് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി, പുലിയുടെ സാന്നിധ്യം മനസ്സിലാക്കുന്നതിനായി കാമറകള്‍ സ്ഥാപിക്കാനും രാത്രിയില്‍ വനംവകുപ്പ് ജീവനക്കാര്‍ കാവല്‍ നിൽക്കുന്നതിനായി നടപടിയുണ്ടാക​ു​െമന്നും ഉറപ്പുനൽകുകയായിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകള്‍ കണ്ടെത്തിയ സ്ഥലത്തെ വീടിനുസമീപം കാമറ സ്ഥാപിച്ചത്. കൂടാതെ രാത്രികാലത്ത് സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ എ.കെ. സുരേന്ദ്രന്‍, ബീറ്റ് ഓഫിസര്‍മാര്‍, ഒരു വാച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാവലും ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.