മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ നികുതിപിരിവിന് സംസ്ഥാന സർക്കാർ ഐ.എൽ.ജി.എം.എസ് സോഫ്റ്റ്വെയർ സംവിധാനം നടപ്പിലാക്കി. ഇതോടെ പഞ്ചായത്തിലെ വാർഡുകളിൽ നികുതി പിരിവ് ഊർജിതമായി. നികുതി അടക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ പ്രിൻറ് വരുന്ന രീതിയിലാണ് പുതിയ നികുതി കലക്ഷൻ. ഇതിനായി ഉദ്യോഗസ്ഥൻ നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ സഹിതം വാർഡ് തലത്തിൽ ക്യാമ്പ് നടത്തിയാണ് നികുതി സ്വീകരിക്കുന്നത്. ഇതുകൊണ്ടുതന്നെ നികുതി രസീത് നോക്കി വീണ്ടും പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ നികുതിപിരിവ് പ്രവർത്തനം ശാസ്ത്രീയമാക്കുകയും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുകയും ചെയ്യും. നിലവിൽ മൂന്ന്, ആറ്, ഒമ്പത്,14 വാർഡുകളിൽ ക്യാമ്പുകൾ നടത്തി. ക്യാമ്പിലെ ആദ്യത്തെ രസീത് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് വിതരണം ചെയ്തു. ഉദ്യോഗസ്ഥരായ സി.കെ. ജിജു, ഷിനി, ടെക്നിക്കൽ അസിസ്റ്റൻറ് ടി.പി. ശ്രുതിലയ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.