തലശ്ശേരി: ഐ.എം.എ, തലശ്ശേരി താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്ക് ജില്ലതല . ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ ജില്ല ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഡോ. മിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയമ നടപടികളിൽ ഡോക്ടർ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ, ആശുപത്രിക്ക് നേരെയുള്ള ആക്രമണങ്ങൾ, മറ്റു വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഡോ. ടി.എൻ. ബാബു രവീന്ദ്രൻ വിശദീകരിച്ചു. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ആർ. രമേശ്, ജില്ല ചെയർമാൻ ഡോ. ശശിധരൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ. വിശ്വൻ എന്നിവർ സംസാരിച്ചു. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ശ്രീകുമാർ വാസുദേവ് നിയന്ത്രിച്ച ശിൽപശാലയിൽ അഡ്വ. വിനോദ് കുമാർ ചമ്പളോൻ വിഷയങ്ങൾ അവതരിപ്പിച്ചു. ഐ.എം.എ സെക്രട്ടറി ഡോ. അരവിന്ദ് നമ്പ്യാർ നന്ദി പറഞ്ഞു. പടം.... ഡോക്ടർമാർക്കായി തലശ്ശേരിയിൽ നടന്ന ജില്ലതല ശിൽപശാല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ ജില്ല ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.