കാട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി; തൊഴിലാളി ബോധരഹിതനായി

ഒഴിവായത് വൻ ദുരന്തം ശ്രീകണ്ഠപുരം: കാട് വെട്ടിത്തെളിക്കുന്നതിനിടെ പന്നിപ്പടക്കം പൊട്ടി തൊഴിലാളി ബോധരഹിതനായി. ഏരുവേശിയിലെ കെ.കെ. സന്തോഷ് കുമാറി​ൻെറ സ്ഥലത്താണ് ശനിയാഴ്ച ഉച്ച 12ഒാടെ പടക്കം പൊട്ടിത്തെറിച്ചത്. ഏരുവേശിയിലെ കെ. നാരായണൻ യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പടക്കം പൊട്ടിയത്. നാരായണൻ ബോധരഹിതനായെങ്കിലും മറ്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വൻ ശബ്​ദം കേട്ട് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. കാട്ടുപന്നിയെ അപായപ്പെടുത്താനായി സ്ഥലം ഉടമ അറിയാതെ ചിലർ കൊണ്ടു​െവച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. കുടിയാന്മല പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.