കണ്ണൂർ: ഗുരുതരമായ ക്രമക്കേടുകളോടെ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ കരട് വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. ഒരേവീട്ടിലെ വോട്ടർമാരുടെ പേരുകൾ ക്രമംതെറ്റി പലയിടങ്ങളിലായി രേഖപ്പെടുത്തപ്പെട്ടതുമൂലം വോട്ടർമാരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും സാധ്യമല്ലാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കഴിഞ്ഞതവണ വോട്ടർപട്ടികയിൽനിന്നും തള്ളിപ്പോയവരും സ്ഥലം മാറിയവരും മരിച്ചവരും ഇരട്ടവോട്ടുകളുടെ പേരിൽ നീക്കംചെയ്തവരുമായ വോട്ടർമാരുടെ പേരുകളെല്ലാം കരട് വോട്ടർപട്ടികയിൽ വീണ്ടും സ്ഥലംപിടിച്ചിരിക്കുകയാണ്. തീർത്തും അടുക്കുംചിട്ടയും യാഥാർഥ്യബോധവും ഇല്ലാതെ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക അടിയന്തരമായും ഏകീകരിച്ച് കുറ്റമറ്റതാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.