പൊലീസ് പരിശീലനങ്ങളിൽ ധാർമികബോധനം അനിവാര്യം -കെ.എൻ.എം മർകസുദ്ദഅവ

കണ്ണൂർ: പൊലീസ് പരിശീലനകേന്ദ്രങ്ങളിൽ ധാർമിക ബോധനം അനിവാര്യമെന്നും പൊലീസ്​ പരിശീലനക്കളരിയിലും വിദ്യാലയങ്ങളിലും ധാർമികവിഷയങ്ങൾ പാഠ്യവിഷയമാക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. വഖഫ് ബോർഡും ദേവസ്വം ബോർഡും രണ്ട് മതവിഭാഗങ്ങളുടെ സ്വത്തുക്കളും ആരാധനാലയങ്ങളും മതാചാരങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പാണെന്നിരിക്കെ വഖഫ് ബോർഡിലേക്കുള്ള നിയമനം മാത്രം പി.എസ്.സിക്ക് വിട്ടത് അനുയോജ്യമല്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി കെ.എൽ.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രഫ. ശംസുദ്ദീൻ പാലക്കോട്, സി.സി. ശക്കീർ ഫാറൂഖി, ടി. മുഹമ്മദ് നജീബ്, പി.ടി.പി. മുസ്തഫ, അശ്രഫ് മമ്പറം, സാദിഖ് മാട്ടൂൽ, സഹീദ് കൊളേക്കര, കെ.പി. ഹസീന, കെ. സുഹാന, അതാ ഉള്ള ഇരിക്കൂർ, ജൗഹർ ചാലക്കര, സഹദ് ഇരിക്കൂർ, ബാസിത്ത് തളിപ്പറമ്പ്​ എന്നിവർ സംസാരിച്ചു. ചിത്രം: knm kannur കെ.എൻ.എം മർകസുദ്ദഅവ 2019-21 വർഷ സമാപന കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.എൽ.പി. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.