ലഹരി ഇടപാടുകാർക്ക് ലഘുശിക്ഷ നിയമ ബില്ലിനെതിരെ കെ.സി.ബി.സി

തലശ്ശേരി: എൻ.ഡി.പി.എസ് നിയമം ഭേദഗതിചെയ്ത് ലഹരി ഇടപാടുകാർക്ക് ലഘുശിക്ഷ നൽകി വിട്ടയക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം നെറികെട്ടതാണെന്ന് കെ.സി.ബി.സി. ചെറിയ അളവിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നവർക്ക്​ നേരിയ പിഴ നൽകി പറഞ്ഞയക്കാനുള്ള ബില്ലിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും മുക്തിശ്രീയും നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്​ ഫാ. ചാക്കോ കുടിപ്പറമ്പിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ 21വരെ ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലും പാതയോരങ്ങളിലും ബോധവത്കരണം, റാലികൾ, ധർണകൾ എന്നിവ സംഘടിപ്പിക്കും. ആദ്യപടിയായി ഡിസംബർ ഒന്നിന് വൈകീട്ട് 3.30 മുതൽ ആറ് വരെ ചെമ്പന്തൊട്ടി ടൗണിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. ഡിസംബർ 21ന് ചെമ്പേരിയിൽ സായാഹ്ന ധർണയും പൊതുസമ്മേളനവും ചേരും. പൊതുസമ്മേളനം ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ആൻറണി മേൽവട്ടം, എം.എൽ. ജോയി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.