തലശ്ശേരി: വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി തലശ്ശേരിയുടെ നേതൃത്വത്തിൽ 73ാമത് എൻ.സി.സി ദിനം ആഘോഷിച്ചു. കമാൻഡിങ് ഓഫിസർ ലഫ്റ്റനൻറ് കേണൽ രൂപേഷ് ഉദ്ഘാടനം ചെയ്തു. ഹവിൽദാർ പവൻകുമാർ, കെയർ ടേക്കർ അൻവർ എന്നിവർ സംസാരിച്ചു. കമാൻഡിങ് ഓഫിസർ ലഫ്റ്റനൻറ് കേണൽ രൂപേഷ്, ഓഫിസർമാരുടെ പ്രതിനിധികൾ, കാഡറ്റുകളുടെ പ്രതിനിധികൾ എന്നിവർ ധർമടം തുരുത്ത് ബീച്ചിൽ വൃക്ഷത്തൈ നട്ടു. യൂനിറ്റിന് കീഴിലുള്ള എട്ട് വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എൻ.സി.സി കാഡറ്റുകൾ ധർമടം തുരുത്ത് ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും നടത്തി. തുടർന്ന് കാഡറ്റുകളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ചീഫ് ഓഫിസർ ബാബു സ്വാഗതവും കെയർടേക്കർ ബിനിത നന്ദിയും പറഞ്ഞു. യൂനിറ്റിലെ മറ്റു വിദ്യാലയങ്ങളിലെ എൻ.സി.സി ഓഫിസർമാരായ ഫസ്റ്റ് ഓഫിസർ പോൾ ജസ്റ്റിൻ, സെക്കൻഡ് ഓഫിസർ പ്രശാന്ത്, രാജീവൻ, സജേഷ്, കെയർടേക്കർ റാവിദ് എന്നിവർ നേതൃത്വം നൽകി. പടം.... എൻ.സി.സി ദിനാഘോഷത്തിന്റെ ഭാഗമായി ധർമടം തുരുത്ത് ബീച്ചിൽ വൃക്ഷത്തൈ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.