കേളകം: പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച കസ്തൂരി രംഗൻ റിപ്പോർട്ടിൻെറ അന്തിമ വിജ്ഞാപനം ഇറങ്ങാനിരിക്കെ വനാതിർത്തി വില്ലേജുകളിലെ ജനങ്ങൾക്ക് ആശങ്ക. നിലവിൽ പരിസ്ഥിതി ലോല പ്രദേശം(ഇ.എസ്.എ) ആക്കാൻ സംസ്ഥാനം ശിപാർശ ചെയ്ത 92 വില്ലേജുകളിൽ 2014ലെ കരടു വിജ്ഞാപനത്തേക്കാൾ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതാണ് ആശങ്കക്ക് കാരണം. 9993 സ്ക്വയർ കി.മീ. സ്ഥലം 92 വില്ലേജുകളിലായി പരിസ്ഥതി ലോലമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 8656 സ്ക്വയർ കി.മീ. കോർ ഇ.എസ്.എയും 1333 സ്ക്വയർ കി.മീ. നോൺ കോർ ഇസ്.എസ്.എയും ആക്കണമെന്നാണ് ആവശ്യം. ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് പ്രകാരം 123 വില്ലേജുകളിലായി 9993 സ്ക്വയർ കി.മീ. ഉണ്ടായിരുന്ന ഇ.എസ്.എ 31 വില്ലേജുകൾ പൂർണമായി ഒഴിവാക്കിയ ശേഷവും 9993 സ്ക്വയർ കി.മീ. തന്നെയായി നിലനിർത്തിയിരിക്കുകയാണ്. ബാക്കി 92 വില്ലേജുകളിൽ ഇ.എസ്.എ കൂട്ടി. ഇവയിൽ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. അത്തരം സ്ഥലങ്ങളെ നോൺ കോർ ഇസ്.എസ്.എ ആയാണ് ശിപാർശയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.