തളിപ്പറമ്പ്: മാലിന്യ സംസ്കരണത്തിന് ദേശീയ പ്രശംസ നേടിയ നഗരസഭയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം മാലിന്യം തള്ളൽ കേന്ദ്രമായി മാറ്റുന്നതിൽ പ്രതിഷേധം. മെയിൻ റോഡിൽ തൗഹീദ് മസ്ജിദിനടുത്ത സ്ഥലത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ രാത്രി സമൂഹിക വിരുദ്ധർ തള്ളിയത്. ഇവ എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യ ശുചീകരണ സംവിധാനം കൃത്യമായി നടപ്പാക്കുന്ന തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗത്താണ് അധികൃതരുടെ സംവിധാനം ഉപയോഗപ്പെടുത്താതെ പലരും മാലിന്യം വലിച്ചെറിയുന്നത്. നഗര ശുചീകരണത്തിന്ന് തുച്ഛമായ നിരക്കിൽ നഗരസഭയുടെ ഹരിത കർമസേന പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപണമുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ തളിപ്പറമ്പ് നഗരം വീണ്ടും മാലിന്യപ്പറമ്പായി മാറുമെന്നും നാട്ടുകാർ പറഞ്ഞു. വാഹന പാർക്കിങ്ങിന് ഏറെ ബുദ്ധിമുട്ടുന്ന നഗരമാണ് തളിപ്പറമ്പ്. സ്ഥല ഉടമകൾ ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഇത്തരം സ്ഥലം നഗരസഭ ഏറ്റെടുത്ത് പേ പാർക്കിങ് സംവിധാനം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.