ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫ് എം.എൽ.എ നയിക്കുന്ന 'ജനജാഗരൺ' പദയാത്ര 20, 21 തീയതികളിൽ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച 2.30ന് ചുണ്ടപ്പറമ്പിൽനിന്ന് യാത്ര തുടങ്ങും. ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് പതാക കൈമാറും. വൈകീട്ട് അഞ്ചിന് ശ്രീകണ്ഠപുരത്ത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കരുവഞ്ചാലിൽ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സജീവ് ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവൻ, കെ.പി. ഗംഗാധരൻ, കൊയ്യം ജനാർദനൻ, തോമസ് വക്കത്താനം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.