ദേശീയപാതയിൽ അപകടമരണം തുടർക്കഥ

പടം -car accident -വേളാപുരത്ത്​ വെള്ളിയാഴ്ച നടന്ന അപകടത്തിൽ തകർന്ന കാർ പാപ്പിനിശ്ശേരി: ദേശീയപാതയിൽ കീച്ചേരി മുതൽ വളപട്ടണം പാലം വരെ വാഹനാപകടവും അപകട മരണവും തുടർക്കഥയാകുന്നു. ദേശീയപാതയിൽ റോഡ്​ വികസന പ്രവൃത്തികൾ നടക്കുമ്പോൾ ഇരു ഭാഗത്തും അമിതവേഗത്തിലാണ്​ വാഹനങ്ങൾ പോകുന്നത്​. അപകടപരമ്പര തുടരു​േമ്പാഴും പൊലീസും ദേശീയപാത വിഭാഗവും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കുറ്റിക്കോലിനും വേളാപുരത്തിനും ഇടയിൽ മൂന്നാഴ്ചക്കുള്ളിൽ മൂന്നുപേരുടെ ജീവനാണ് തട്ടിയെടുത്തത്. ദേശീയപാതയിൽ കീച്ചേരി പമ്പാലക്ക് സമീപത്ത് മൂന്നാഴ്ച മുമ്പാണ് ബസി​ൻെറ അമിത വേഗതയിൽ കല്യാശ്ശേരി കോലത്ത് വയലിലെ സന്ദീപ് എന്ന യുവാവി​ൻെറ ജീവൻ പൊലിഞ്ഞത്​. അതേസ്ഥലത്ത് തന്നെയാണ് വെള്ളിയാഴ്ച രാവിലെ ദേശാഭിമാനി ജീവനക്കാരൻ ജയചന്ദ്ര​ൻെറ ജീവനും കവർന്നത്. പയ്യന്നൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ ബസിടിച്ച് കാർ പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയ ജയചന്ദ്രനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇതേ സ്ഥലത്ത് ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നുപേർ വിവിധ അപകടങ്ങളിൽ മരിച്ചിരുന്നു. രണ്ടുദിവസം മുമ്പാണ് അമിത വേഗതയിലെത്തിയ മീൻ ലോറിയിടിച്ച് ബക്കളത്തെ ഫോട്ടോഗ്രാഫർ രഞ്ജിത്ത് നെല്ലിയോട്ടി​ൻെറ ജീവൻ പൊലിഞ്ഞത്. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ലോറിക്കിടയിൽപെട്ടാണ്​ പ്രമുഖ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.